കെട്ടുപൊട്ടിപ്പറക്കും ഓർമ്മതൻ 
നൂലുകൾ വഴിപിരിയും വിഹായസ്സിൽ 
ഉച്ചമാം സന്ധ്യയുടെ മടിത്തട്ടിൽ 
നീണ്ടു നിവർന്നു കിടന്നു ജീവൻ 
കേഴുന്ന  തിങ്കളും ആത്മശാന്തിക്കായി 
വെമ്പുന്ന  ആത്മാവും നിന്നൂ ധ്രുവങ്ങളിൽ 
ചൂണ്ടുപലകയായി മാറുവാൻ കാലമൊരു 
നെയ്ത്തിരി ചിരാത് പണിതുവെച്ചു 
ഇതുവഴി ഓടുകെന്നാർത്തു വിളിച്ചു -
കൊണ്ടൊരു പറ്റമാളുകൾ കാത്തുനിന്നു 
പലവഴിയില്ലാത്ത യാത്രതന്നാരംഭം 
ആർപ്പുവിളികളിൽ അലിഞ്ഞുപോയി 
ഊർദ്ധശ്വാസം തളം കെട്ടിനിൽക്കുന്ന 
അറയുടെ പൂമുഖത്തൊരു നീളൻ വാഴ -
യില തെക്കുനോക്കിയെന്തോ പിറുപിറുത്തു 
വഴിത്താരയിൽ  പൂത്തുപടർന്നൊരു 
പിച്ചകം വെട്ടിയൊതുക്കി നിർത്തി 
മാമ്പഴതേൻമണം പൂവിട്ടകൊമ്പുകൾ 
വന്നു പതിച്ചതൊരിളം മനസ്സിൽ 
ഇടവിട്ടു പൊഴിയുന്ന മഴയുടെ 
ആരവം ദായനും ബായനും പോലെനിന്നു 
ഇതിനിടെയാരോ പറഞ്ഞുവത്രേ 
നേരമായി നേരമായി എടുക്കവേഗം 
തെക്കെതൊടിയിലെ രാമച്ചമെത്തയിൽ 
പന്തം പടർത്തി യാത്രചൊല്ലാൻ 
ഒരുകൂട്ടമാളുകൾ അക്ഷമരായി കാത്തുനിന്നു 
അവരുടെ കൈകളിൽ ഇനിയുള്ള 
യാത്രയുടെ രേഖകൾ തെളിഞ്ഞുനിന്നു 
അവർ അകന്നുനിന്നു, യാത്രചൊല്ലിനിന്നു ..
നന്നായി പറഞ്ഞു ഒരു യാത്ര വിവരണം അതൊരു അന്ത്യയാത്ര ആയിപോയതിൽ മാത്രമേ വിഷമം തോന്നിയുള്ളൂ
ReplyDeleteഅതല്ലേ ഒരേയൊരു യാത്ര ..
Deleteഊഴമിട്ടോരോരുത്തരും....
ReplyDeleteഅതെ ....എല്ലാം നിശ്ചയിക്കപ്പെട്ടിരിക്കുന്നു ..
Deleteഎല്ലാവർക്കുമൊരോർമ്മപ്പെടുത്തൽ കൂടിയായി ഈ കവിത. സന്ദർഭത്തിന്റെ, അന്തരീക്ഷം കവിതയിൽ അനുഭവവേദ്യമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു.
ReplyDeleteഅഭിനന്ദനങ്ങൾ..
ശുഭാശംസകൾ...
നിരീക്ഷണത്തിനും അഭിപ്രായത്തിനും നന്ദി ..
DeleteMaranam...durbalam....
ReplyDelete:(
Deleteഒരു സന്ദര്‍ഭം കവിതയില്‍ അനുഭവിപ്പിക്കാനാവുന്നത് കവിയുടെ മിടുക്കു തന്നെ.....
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി ..
Delete