Thursday 25 July 2013

ഇങ്ങനെയും സദാചാരം സംരക്ഷിക്കാം

എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ? ഈ ചൊല്ലിനു തെളിവ് നൽകാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഈ സംഭവം പറഞ്ഞു കൊടുക്കുക.പന്തളം എൻ എസ്  എസ് കോളേജിൽ മുമ്പുണ്ടായിരുന്ന ഒരു പ്രിൻസിപ്പൽ കോളേജിലെ  സദാചാരം സംരക്ഷിക്കാൻ വേണ്ടി നടത്തിയ പരിശ്രമങ്ങൾ ഇത്തരത്തിൽ ഒരു ഇല്ലം ചുടൽ ആയിരുന്നു.  കോളേജിൽ നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ആണത്രേ വിദ്യാർഥികളുടെ സദാചാര മൂല്യങ്ങൾക്ക് വിലങ്ങുതടിയായി നിന്നിരുന്നത്. അതിനാൽ പരമാവധി മരങ്ങൾ വെട്ടി വിൽപ്പന നടത്തി സദാചാരവും കോളേജ് പി.റ്റി.എ ഫണ്ടും സംരക്ഷിച്ചു.മരം ചുറ്റി പ്രേമം കോളേജുകളിൽ ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. മരത്തിൻറെ സംരക്ഷണ മതിലുകളിൽ ഇരുന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ  വിദ്യാർഥികൾ സംസാരിക്കുന്നത് കണ്ടിട്ടാണ് പ്രിൻസിപ്പൽ ഈ നടപടിയെടുത്തത്. നിരവധി മരങ്ങൾ ഈ ഹമ്മുരാബി നിയമത്തിൽ കടപുഴകി വീണു. നാഥനില്ലാ കളരിപോലെ സംരക്ഷണ മതിൽ അവശേഷിക്കുന്നു. പരിസ്ഥിതി ക്ലബ്ബുകളുടെയും , N C C, N S S മുതലായവയുടെയും  നേതൃത്തത്തിൽ കാലാകാലങ്ങളിൽ നട്ടു വളർത്തിയ മരങ്ങളുടെ കടയ്ക്കൽ കത്തിവെച്ചുള്ള സദാചാര സംരക്ഷണം എവിടെയും എത്തിയുമില്ല. ആളൊഴിഞ്ഞ കോളേജ് വരാന്തകളിൽ ഇപ്പോഴും പ്രണയ സല്ലാപങ്ങൾ മുറയ്ക്ക് നടക്കുന്നു. ഇനി സദാചാരം സംരക്ഷിക്കാൻ കോളേജിന്റെ മേൽക്കൂര തകർക്കുന്ന പ്രിൻസിപ്പാളിന്റെ വരവുംകൂടിയായാൽ സദാചാര സംരക്ഷണം പൂർത്തിയാകും...

6 comments:

  1. അവിടെ പ്രതികരിയ്ക്കുവാൻ ആളില്ലാതായതിന്റെ കുഴപ്പമല്ലേ സുഹൃത്തേ....

    ReplyDelete
    Replies
    1. ഞങ്ങൾ വരുന്നതിനു മുമ്പാണ് അല്ലെങ്കിൽ ഒരു കൈ നോക്കിയേനെ .....

      Delete
  2. ഇല്ലം ചുട്ട പ്രിന്‍സി

    അതൊക്കെ ഒരു മുട്ടുന്യായമല്ലേ?
    പ്രിന്‍സീടെ കച്ചോടക്കണ്ണിലൂടെ നോക്കിയപ്പോള്‍ മരമെല്ലാം വെട്ടുപ്രായം കവിഞ്ഞ് പുരനിറഞ്ഞ് നില്‍ക്കുന്നു!!

    ReplyDelete
    Replies
    1. അതെ പുരയും പുരയിടവും നിറഞ്ഞായിരുന്നു മരങ്ങൾ നിന്നിരുന്നത് ..

      Delete
  3. ഇത്തരം കപടസദാചാരവാദികൾ പൊട്ടന്മാരൊന്നുമല്ല. മറ്റുള്ളവർക്ക് പമ്പരവിഡ്ഢിത്തമായി തോന്നുന്ന പ്രവർത്തികൾ ചെയ്യുന്ന ഇവർ അതിബുദ്ധിമാന്മാരാണ്. മരം മുറിച്ച് സദാചാരം സംരക്ഷിക്കുന്ന പരിപാടി കണ്ട് വിദ്യാർത്ഥികളും, സഹപ്രവർത്തകരും ഊറിച്ചിരിക്കുമ്പോൾ ഈ പ്രിൻസിപ്പാളും അന്നത്തെ പിടിഎ പ്രസിഡണ്ടും കൂടി മരം വിറ്റ വകയിൽ എത്ര ശതമാനം സ്വന്തം പോക്കറ്റിലാക്കിയെന്ന് ആരും അന്വേഷിച്ചു കാണില്ല.

    ReplyDelete
    Replies
    1. സാധാരണ ഗതിയിൽ കോളേജിലെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡൻറും ഒരാൾ തന്നെയാണ്. വ്യക്തിപരമായി അദ്ദേഹം സ്വന്തം പോക്കറ്റ്‌ നിറയ്ക്കാൻ ശ്രമിക്കുന്ന ആളല്ല. വികലമായ തുഗ്ലക്ക് നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്. മാത്രമല്ല കമ്പോള മൂല്യമുള്ള മരങ്ങളായിരുന്നില്ല അവയൊന്നും ..

      Delete