Tuesday 1 October 2013

പുലർകാലം

പുലർവേളയിൽ പെയ്ത പുതുമഴത്തുള്ളി
അലിയുമകതാരിൽ ഒരു നിർവൃതിയായി
കരിവണ്ടു വിടർത്തുന്ന പൂമൊട്ടുപോലെ
ഇരുമിഴിയിതളും വിടർന്നൂ പതിയെ
നിദ്രതന്നാലസ്യ ദേഷ്യത്തിൽ നിന്നും
ശാന്തിതൻ തീരത്ത് നമ്മെ നയിക്കും
പൂങ്കുയിൽ പൂമൊഴി ഒഴുകിപ്പടർന്നു
മൃദുല സ്പർശങ്ങളലമാല തീർക്കും
പൊയ്കയിൽ നീന്തിത്തുടിച്ചൂ മീനുകൾ
പുൽനാമ്പിൽ കൊരുത്ത നീർത്തുള്ളിയെല്ലാം
നക്കിത്തുടച്ചൂ നവജാത രശ്മികൾ
തള്ളപ്പശുവിൻറെ   അകിടുതിരഞ്ഞ്
അലമുറയിട്ടു വിളിച്ചു കിടാവുകൾ
തള്ളക്കോഴിയും മക്കളുമെത്തി
ചിക്കി ചികഞ്ഞു മുറ്റവും തൊടിയും
ചക്രവാളത്തിൻറെ  സീമകൾ താണ്ടും
സുപ്രഭാതത്തിൻറെ  സമ്പൂർണ്ണ ചിത്രം..!!

15 comments:

  1. സുപ്രഭാതത്തിൻറെ സമ്പൂർണ്ണ ചിത്രം..

    ReplyDelete
    Replies
    1. സുപ്രഭാതത്തിന്റെ സംക്ഷിപ്ത ചിത്രമാണ് ...
      സമ്പൂർണ്ണ ചിത്രം ചക്രവാളത്തിന്റെ സീമകൾ താണ്ടും
      ....................................................
      അഭിപ്രായത്തിന് നന്ദി ..

      Delete
  2. പ്രഭാതം വിടർന്നൂ,പരാഗങ്ങൾ ചൂടി
    കിനാവിൻ സുഗന്ധം ഈ കാറ്റിൽ തുളുമ്പീ..


    വളരെ നല്ല കവിത.പ്രശോഭമായ ഒരു പ്രഭാതം പോലെ മനോഹരം.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഓരോ പ്രഭാതവും പുതുമയുള്ള ആവർത്തനമാണ്
      അഭിപ്രായത്തിന് നന്ദി ..

      Delete
  3. .................തവ സുപ്രഭാതം!

    ReplyDelete
    Replies
    1. ഒറ്റവാക്കിൽ പറഞ്ഞാൽ അത്രമാത്രം..
      അഭിപ്രായത്തിന് നന്ദി ..

      Delete
  4. ഗ്രാമീണമായ ഒരു പ്രഭാതചിത്രം വരച്ച ക്യാന്‍വാസ് പോലെ.....
    കവിയുടെ സൂക്ഷ്മനിരീക്ഷണം പ്രഭാതത്തിന്റെ വര്‍ണങ്ങളും, തുടിപ്പുകളും കവിതയിലേക്ക് പകര്‍ത്തി...

    അകിടുത്തിരഞ്ഞ് എന്ന വാക്കിന് എന്തോ കുഴപ്പമുള്ളതുപോലെ തോന്നി....

    ReplyDelete
    Replies
    1. അക്ഷരത്തെറ്റ് തിരുത്തി ...
      നിരീക്ഷണത്തിനും അഭിപ്രായത്തിനും നന്ദി ..

      Delete
  5. Pularkalathekkurichu varnikkan iniyum ereyundallo...?

    ReplyDelete
  6. Pularkalathekkurichu varnikkan iniyum ereyundallo...?

    ReplyDelete
    Replies
    1. "ചക്രവാളത്തിൻറെ സീമകൾ താണ്ടും
      സുപ്രഭാതത്തിൻറെ സമ്പൂർണ്ണ ചിത്രം..!!"
      ..........
      ഇനിയുമേറെ ഉണ്ടെന്ന് അറിയാം ,
      പെട്ടന്ന് മനസ്സിൽ വന്നതൊക്കെ എഴുതി ..
      അഭിപ്രായത്തിന് നന്ദി ..

      Delete
  7. നല്ല രചന .സുപ്രഭാതത്തെ ആവാഹിച്ച പോലുള്ള അനുഭൂതി .

    ReplyDelete