പുലർവേളയിൽ പെയ്ത പുതുമഴത്തുള്ളി
അലിയുമകതാരിൽ ഒരു നിർവൃതിയായി
കരിവണ്ടു വിടർത്തുന്ന പൂമൊട്ടുപോലെ
ഇരുമിഴിയിതളും വിടർന്നൂ പതിയെ
നിദ്രതന്നാലസ്യ ദേഷ്യത്തിൽ നിന്നും
ശാന്തിതൻ തീരത്ത് നമ്മെ നയിക്കും
പൂങ്കുയിൽ പൂമൊഴി ഒഴുകിപ്പടർന്നു
മൃദുല സ്പർശങ്ങളലമാല തീർക്കും
പൊയ്കയിൽ നീന്തിത്തുടിച്ചൂ മീനുകൾ
പുൽനാമ്പിൽ കൊരുത്ത നീർത്തുള്ളിയെല്ലാം
നക്കിത്തുടച്ചൂ നവജാത രശ്മികൾ
തള്ളപ്പശുവിൻറെ അകിടുതിരഞ്ഞ്
അലമുറയിട്ടു വിളിച്ചു കിടാവുകൾ
തള്ളക്കോഴിയും മക്കളുമെത്തി
ചിക്കി ചികഞ്ഞു മുറ്റവും തൊടിയും
ചക്രവാളത്തിൻറെ സീമകൾ താണ്ടും
സുപ്രഭാതത്തിൻറെ സമ്പൂർണ്ണ ചിത്രം..!!
അലിയുമകതാരിൽ ഒരു നിർവൃതിയായി
കരിവണ്ടു വിടർത്തുന്ന പൂമൊട്ടുപോലെ
ഇരുമിഴിയിതളും വിടർന്നൂ പതിയെ
നിദ്രതന്നാലസ്യ ദേഷ്യത്തിൽ നിന്നും
ശാന്തിതൻ തീരത്ത് നമ്മെ നയിക്കും
പൂങ്കുയിൽ പൂമൊഴി ഒഴുകിപ്പടർന്നു
മൃദുല സ്പർശങ്ങളലമാല തീർക്കും
പൊയ്കയിൽ നീന്തിത്തുടിച്ചൂ മീനുകൾ
പുൽനാമ്പിൽ കൊരുത്ത നീർത്തുള്ളിയെല്ലാം
നക്കിത്തുടച്ചൂ നവജാത രശ്മികൾ
തള്ളപ്പശുവിൻറെ അകിടുതിരഞ്ഞ്
അലമുറയിട്ടു വിളിച്ചു കിടാവുകൾ
തള്ളക്കോഴിയും മക്കളുമെത്തി
ചിക്കി ചികഞ്ഞു മുറ്റവും തൊടിയും
ചക്രവാളത്തിൻറെ സീമകൾ താണ്ടും
സുപ്രഭാതത്തിൻറെ സമ്പൂർണ്ണ ചിത്രം..!!
സുപ്രഭാതത്തിൻറെ സമ്പൂർണ്ണ ചിത്രം..
ReplyDeleteസുപ്രഭാതത്തിന്റെ സംക്ഷിപ്ത ചിത്രമാണ് ...
Deleteസമ്പൂർണ്ണ ചിത്രം ചക്രവാളത്തിന്റെ സീമകൾ താണ്ടും
....................................................
അഭിപ്രായത്തിന് നന്ദി ..
പ്രഭാതം വിടർന്നൂ,പരാഗങ്ങൾ ചൂടി
ReplyDeleteകിനാവിൻ സുഗന്ധം ഈ കാറ്റിൽ തുളുമ്പീ..
വളരെ നല്ല കവിത.പ്രശോഭമായ ഒരു പ്രഭാതം പോലെ മനോഹരം.
ശുഭാശംസകൾ....
ഓരോ പ്രഭാതവും പുതുമയുള്ള ആവർത്തനമാണ്
Deleteഅഭിപ്രായത്തിന് നന്ദി ..
.................തവ സുപ്രഭാതം!
ReplyDeleteഒറ്റവാക്കിൽ പറഞ്ഞാൽ അത്രമാത്രം..
Deleteഅഭിപ്രായത്തിന് നന്ദി ..
ഗ്രാമീണമായ ഒരു പ്രഭാതചിത്രം വരച്ച ക്യാന്‍വാസ് പോലെ.....
ReplyDeleteകവിയുടെ സൂക്ഷ്മനിരീക്ഷണം പ്രഭാതത്തിന്റെ വര്‍ണങ്ങളും, തുടിപ്പുകളും കവിതയിലേക്ക് പകര്‍ത്തി...
അകിടുത്തിരഞ്ഞ് എന്ന വാക്കിന് എന്തോ കുഴപ്പമുള്ളതുപോലെ തോന്നി....
അക്ഷരത്തെറ്റ് തിരുത്തി ...
Deleteനിരീക്ഷണത്തിനും അഭിപ്രായത്തിനും നന്ദി ..
Pularkalathekkurichu varnikkan iniyum ereyundallo...?
ReplyDeletePularkalathekkurichu varnikkan iniyum ereyundallo...?
ReplyDelete"ചക്രവാളത്തിൻറെ സീമകൾ താണ്ടും
Deleteസുപ്രഭാതത്തിൻറെ സമ്പൂർണ്ണ ചിത്രം..!!"
..........
ഇനിയുമേറെ ഉണ്ടെന്ന് അറിയാം ,
പെട്ടന്ന് മനസ്സിൽ വന്നതൊക്കെ എഴുതി ..
അഭിപ്രായത്തിന് നന്ദി ..
ഹൃദയം നിറഞ്ഞ നന്ദി..........
ReplyDelete:)
Deleteനല്ല രചന .സുപ്രഭാതത്തെ ആവാഹിച്ച പോലുള്ള അനുഭൂതി .
ReplyDelete:)
Delete