Friday, 20 September 2013

ജന്മദിനം

ചെമ്മാനമിതളിട്ടു വിരിയുന്ന സന്ധ്യയുടെ 
പിന്നാലെ വീണ്ടും വന്നിടും ജന്മദിനം 
വരവേൽക്കുവാനൊരുങ്ങിയീയുമ്മറം 
പലവുരുവന്നു പഴക്കമെഴുമാമുഖം 
വീണ്ടും വരുമ്പോഴും നിരാശയില്ലൊട്ടുമേ 

ആലിലകൊഴിയുമാ അമ്പലമുറ്റത്ത് നിന്നുമാ 
കൊച്ചിളംകാറ്റിൽ ആശംസനേരുന്ന 
തളിരില നോക്കി കൃതജ്ഞത ചൊല്ലിഞാൻ 
വർഷങ്ങളേറി പായുന്ന റെയിലിൻ 
പിൻസീറ്റിലേറി യാത്രചെയ്യുമ്പോഴും 
യാത്രതന്നന്ത്യം എവിടെയെന്നറിയാതെ 
ടിക്കെറ്റെടുക്കാൻ നിർവാഹമില്ലാതെ 
കപടലോകത്തിലെ അംഗമാണിന്നു  ഞാൻ

എങ്കിലുമില്ലെനിക്കൊട്ടുമേ നൈരാശ്യം 
നാളെ പുലർച്ചെയ്ക്കെത്തുന്ന  അതിഥിയെ
തിരിതെളിച്ചാനയിച്ചിരുത്തും മറക്കാതെ 
അന്നെരമെന്നുള്ളിലുള്ള നന്മയൊരെള്ളോളം 
കുറയാതിരിയ്ക്കുവാൻ കനിയേണമീശ്വരാ ..

10 comments:

  1. ടിക്കെറ്റ് എടുക്കണ്ട യാത്ര തുടരട്ടെ, ആയുരാരോഗ്യ സൌഖ്യം നേരുന്നു ഈ പിറന്നാൾ ദിനത്തിൽ ഉറ്റവരും ഉടയവരും നല്ലൊരു കൂട്ടും കൂടെ ഉണ്ടാവട്ടെ ആ വലിയ ജീവിത ദീർഘയാത്രയ്ക്കു

    ReplyDelete
  2. കനിയേണമീശ്വരാ ..

    നല്ല കവിതകളാ ഇവിടെ.തുടരുക.


    ശുഭാശംസകൾ.....

    ReplyDelete
  3. ടിക്കറ്റെടുക്കാത്തയാത്രയ്ക്ക് എല്ലാ ആശംസകളും....

    ReplyDelete
  4. നന്മയെള്ളോളം കുറയാതിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete