Wednesday 11 September 2013

സ്നേഹോപഹാരം

വേദന വിരിയുമീ രാവിന്നിടനാഴിയിൽ 
ഏകനായി മിഴിനീർ തുളുമ്പി നിൽക്കെ 
അരുവിയോ കുരുവിയോപാടാത്ത  
പാട്ടുപോൽ  ചിലമ്പൊലിയൊച്ച-
യുതിർത്തുകൊണ്ടാ  നിമിഷഗോപുരം 
കത്തിയമർന്നതു ധൂളിയായി 
കരുണതൻ കാലൊച്ച കാതോർത്തുനിന്നൂ 
പരിക്ഷീണനായി പിന്നെ പരാജിതനായി
വരിയൊത്തു പുൽമേട് തിരയുമൊരു
ആട്ടിൻ പറ്റമതുപോലൊരു ലക്ഷ്യവുമായി 
ഒഴുകുന്ന മാനവനദിയുടെ തീരത്തടിഞ്ഞു 
പരിഭവമില്ലാതെ നിശബ്ദനായനേരം 
നിന്മുഖകിരണമെൻ അന്ധതമൂടിയ 
ഓർമതൻ താളിലുദിച്ചുപൊങ്ങി 
ആശ്വാസദീപ്തി പകർന്നുനൽകി 
ചെറുമന്ദമാരുതൻ മൃദുലമായി നിൻ-
കരതലമതിലധിവസിച്ചോമനിച്ചു
വേദനയെന്തന്നറിയാത്ത പൈതൽപോൽ 
ഞാനെൻ കണ്‍പോളചിമ്മി പുഞ്ചിരിച്ചു 
അത്യഗാധമാം ദൂരത്ത് പായുന്ന മിഴിയിൽ 
പതിയുവാൻ ചെയ്തൊരു പുണ്യമെന്തോ?
അറിയില്ലയെങ്കിലും നീ തന്ന ആശ്വാസ 
ദീപ്തിക്കൊരായിരം നന്ദിയേകാം ........

11 comments:

  1. സ്നേഹോപഹാരം കൊള്ളാം

    ReplyDelete
    Replies
    1. സ്നേഹംനിറഞ്ഞ ഈ അഭിപ്രായത്തിനു നന്ദി..

      Delete
  2. പ്രതീക്ഷയുടെ പുതുകിരണം എത്ര അകലെ നിന്നാണെങ്കിലും നമ്മളെ തേടി വരുന്നത് ആശ്വാസം തന്നെ അത് തന്നെ ദൈവകൃപ

    ReplyDelete
    Replies
    1. അതെ.. ആ പ്രതീക്ഷയല്ലേ നമ്മെ മുന്നോട്ട് നയിക്കുന്നത്..
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി..

      Delete
  3. അറിയില്ലയെങ്കിലും നീ തന്ന ആശ്വാസ
    ദീപ്തിക്കൊരായിരം നന്ദിയേകാം ....
    Good.
    Aashamsakal.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഡോക്ടർ ..

      Delete
  4. ഓമല്ലൂരിന്റെ ദേശപ്പെരുമപോലെ മലയാള ഭാഷ നന്നായി വഴങ്ങുന്നു......

    ReplyDelete
    Replies
    1. omallor rakthakanda swami anugrahikkatte...

      Delete
    2. സ്വാമിയുടെ അനുഗ്രഹമാണല്ലോ നമുക്കെന്നും ആശ്രയം ..

      Delete
  5. വളരെ മനോഹരമായ കവിത.സ്നേഹാർദ്രമായ വരികൾ.ഒരുപാടിഷ്ടമായി.

    സ്നേഹോപഹാരം തന്നെ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഈ വായനയ്ക്കും സ്നേഹം നിറഞ്ഞ വാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി..

      Delete