വേദന വിരിയുമീ രാവിന്നിടനാഴിയിൽ
ഏകനായി മിഴിനീർ തുളുമ്പി നിൽക്കെ
അരുവിയോ കുരുവിയോപാടാത്ത
പാട്ടുപോൽ ചിലമ്പൊലിയൊച്ച-
യുതിർത്തുകൊണ്ടാ നിമിഷഗോപുരം
കത്തിയമർന്നതു ധൂളിയായി
കരുണതൻ കാലൊച്ച കാതോർത്തുനിന്നൂ
പരിക്ഷീണനായി പിന്നെ പരാജിതനായി
വരിയൊത്തു പുൽമേട് തിരയുമൊരു
ആട്ടിൻ പറ്റമതുപോലൊരു ലക്ഷ്യവുമായി
ഒഴുകുന്ന മാനവനദിയുടെ തീരത്തടിഞ്ഞു
പരിഭവമില്ലാതെ നിശബ്ദനായനേരം
നിന്മുഖകിരണമെൻ അന്ധതമൂടിയ
ഓർമതൻ താളിലുദിച്ചുപൊങ്ങി
ആശ്വാസദീപ്തി പകർന്നുനൽകി
ചെറുമന്ദമാരുതൻ മൃദുലമായി നിൻ-
കരതലമതിലധിവസിച്ചോമനിച്ചു
വേദനയെന്തന്നറിയാത്ത പൈതൽപോൽ
ഞാനെൻ കണ്പോളചിമ്മി പുഞ്ചിരിച്ചു
അത്യഗാധമാം ദൂരത്ത് പായുന്ന മിഴിയിൽ
പതിയുവാൻ ചെയ്തൊരു പുണ്യമെന്തോ?
അറിയില്ലയെങ്കിലും നീ തന്ന ആശ്വാസ
ദീപ്തിക്കൊരായിരം നന്ദിയേകാം ........
ഏകനായി മിഴിനീർ തുളുമ്പി നിൽക്കെ
അരുവിയോ കുരുവിയോപാടാത്ത
പാട്ടുപോൽ ചിലമ്പൊലിയൊച്ച-
യുതിർത്തുകൊണ്ടാ നിമിഷഗോപുരം
കത്തിയമർന്നതു ധൂളിയായി
കരുണതൻ കാലൊച്ച കാതോർത്തുനിന്നൂ
പരിക്ഷീണനായി പിന്നെ പരാജിതനായി
വരിയൊത്തു പുൽമേട് തിരയുമൊരു
ആട്ടിൻ പറ്റമതുപോലൊരു ലക്ഷ്യവുമായി
ഒഴുകുന്ന മാനവനദിയുടെ തീരത്തടിഞ്ഞു
പരിഭവമില്ലാതെ നിശബ്ദനായനേരം
നിന്മുഖകിരണമെൻ അന്ധതമൂടിയ
ഓർമതൻ താളിലുദിച്ചുപൊങ്ങി
ആശ്വാസദീപ്തി പകർന്നുനൽകി
ചെറുമന്ദമാരുതൻ മൃദുലമായി നിൻ-
കരതലമതിലധിവസിച്ചോമനിച്ചു
വേദനയെന്തന്നറിയാത്ത പൈതൽപോൽ
ഞാനെൻ കണ്പോളചിമ്മി പുഞ്ചിരിച്ചു
അത്യഗാധമാം ദൂരത്ത് പായുന്ന മിഴിയിൽ
പതിയുവാൻ ചെയ്തൊരു പുണ്യമെന്തോ?
അറിയില്ലയെങ്കിലും നീ തന്ന ആശ്വാസ
ദീപ്തിക്കൊരായിരം നന്ദിയേകാം ........
സ്നേഹോപഹാരം കൊള്ളാം
ReplyDeleteസ്നേഹംനിറഞ്ഞ ഈ അഭിപ്രായത്തിനു നന്ദി..
Deleteപ്രതീക്ഷയുടെ പുതുകിരണം എത്ര അകലെ നിന്നാണെങ്കിലും നമ്മളെ തേടി വരുന്നത് ആശ്വാസം തന്നെ അത് തന്നെ ദൈവകൃപ
ReplyDeleteഅതെ.. ആ പ്രതീക്ഷയല്ലേ നമ്മെ മുന്നോട്ട് നയിക്കുന്നത്..
Deleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി..
അറിയില്ലയെങ്കിലും നീ തന്ന ആശ്വാസ
ReplyDeleteദീപ്തിക്കൊരായിരം നന്ദിയേകാം ....
Good.
Aashamsakal.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഡോക്ടർ ..
Deleteഓമല്ലൂരിന്റെ ദേശപ്പെരുമപോലെ മലയാള ഭാഷ നന്നായി വഴങ്ങുന്നു......
ReplyDeleteomallor rakthakanda swami anugrahikkatte...
Deleteസ്വാമിയുടെ അനുഗ്രഹമാണല്ലോ നമുക്കെന്നും ആശ്രയം ..
Deleteവളരെ മനോഹരമായ കവിത.സ്നേഹാർദ്രമായ വരികൾ.ഒരുപാടിഷ്ടമായി.
ReplyDeleteസ്നേഹോപഹാരം തന്നെ.
ശുഭാശംസകൾ...
ഈ വായനയ്ക്കും സ്നേഹം നിറഞ്ഞ വാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി..
Delete