Sunday 30 June 2013

മറവിയില്ലാത്ത അലച്ചിൽ

നിലാവ് പെയ്തു നിറഞ്ഞ നടുമുറ്റത്തൊരു
തുളസിക്കതിർ നുള്ളി നീ നിൽക്കെ
വിഭ്രാന്തി മാറ്റൊലി കൊള്ളും മനസ്സുമായി
മാലികനായി ഞാൻ അലഞ്ഞു
മൂകത പരന്ന രാവിന്റെ ഇടനാഴി
പ്രണയസ്വപ്നങ്ങൾ വലിച്ചിഴച്ചു
കൈതവം കേളികളാടും നിൻ മിഴികളിൽ
എന്റെ അന്ധത ചാലിച്ച് സുറുമയിട്ടു
വിജനത നിനച്ച് യാത്ര തുടങ്ങി ഞാൻ
അലഞ്ഞു വലഞ്ഞു ജനവൃന്ദങ്ങളിൽ
മറവിയാം രാജിക്കൊരുങ്ങില്ലൊരിക്കലും
താഴിട്ടുപൂട്ടുവാൻ പഴുതുമില്ല ..

2 comments:

  1. അടിപൊളി ആയിട്ടുണ്ട്‌ ശരിക്കും കവിത്വവും ഭാവനയും നിരാശയും മോഹവും യാഥാർത്യവും ആടി തിമിര്ത്തു, കവിത വളരെ മനോഹരമായി
    ആശംസകൾ

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായത്തിനും നന്ദി ...

      Delete