Sunday, 30 June 2013

അറിയുന്നവർ പറയുക

കാലിൽ ചുറ്റുവാനൊരു വള്ളിതേടി
അലഞ്ഞു നടക്കുന്നവരുണ്ടോ ?
ആ വള്ളിയിൽ പൂവുകൾ വിടരുമ്പോൾ 
മധുരമായി പുഞ്ചിരിക്കുന്നവരെത്ര ?
അനാഥസമുദ്രത്തിൽ അലയടി ഉയരുമ്പോൾ 
അതിനു കാതോർക്കാൻ മനക്കരുത്തുണ്ടോ ?
മിഴിനീരൊഴുകുമ്പോൾ അതിനുള്ളിൽ 
ഉപ്പാണോ മണലാണോ എന്നറിയുമോ ?
ചേറുപുരണ്ട കാലുകളിൽ വ്രണങ്ങൾ പൊട്ടുമ്പോൾ 
കതിരുകൾ അവർക്കായി നൽകുന്നവരെത്ര ?
അടിതെറ്റി വീഴുമ്പോൾ കാൽച്ചുവട്ടിലെ 
പുൽനാമ്പുകൾ കാണുന്നവരുണ്ടോ ?
ഉണ്ടെങ്കിൽ അവരുടെ എണ്ണം എന്റെ 
വിരലുകൾക്ക് അജ്ഞാതമാണോ ?
ഇവയെല്ലാം എന്റെ അറിവുകൾക്കപ്പുറം ..

8 comments:

 1. നന്മ ശുദ്ധവായു ശുദ്ധ ജലം പോലെ കുറഞ്ഞു വരുന്നുണ്ട് ഓര്മപെടുതലുകൾ നല്ലതാണു

  ReplyDelete
 2. വരികള്‍ക്കിടയില്‍ കവിത അറിയാനാവുന്നു.....
  കാലത്തിനു നേരെ തുറന്നുവെച്ച ഒരു മനസ്സും വായിക്കാനാവുന്നു....

  ReplyDelete
 3. അറിയുന്നവരൊന്നും പറയുന്നില്ല

  ReplyDelete
  Replies
  1. അറിയുന്നവരെല്ലാം ഉറക്കം നടിക്കുന്നു..

   Delete