കാലിൽ ചുറ്റുവാനൊരു വള്ളിതേടി
അലഞ്ഞു നടക്കുന്നവരുണ്ടോ ?
ആ വള്ളിയിൽ പൂവുകൾ വിടരുമ്പോൾ
മധുരമായി പുഞ്ചിരിക്കുന്നവരെത്ര ?
അനാഥസമുദ്രത്തിൽ അലയടി ഉയരുമ്പോൾ
അതിനു കാതോർക്കാൻ മനക്കരുത്തുണ്ടോ ?
മിഴിനീരൊഴുകുമ്പോൾ അതിനുള്ളിൽ
ഉപ്പാണോ മണലാണോ എന്നറിയുമോ ?
ചേറുപുരണ്ട കാലുകളിൽ വ്രണങ്ങൾ പൊട്ടുമ്പോൾ
കതിരുകൾ അവർക്കായി നൽകുന്നവരെത്ര ?
അടിതെറ്റി വീഴുമ്പോൾ കാൽച്ചുവട്ടിലെ
പുൽനാമ്പുകൾ കാണുന്നവരുണ്ടോ ?
ഉണ്ടെങ്കിൽ അവരുടെ എണ്ണം എന്റെ
വിരലുകൾക്ക് അജ്ഞാതമാണോ ?
ഇവയെല്ലാം എന്റെ അറിവുകൾക്കപ്പുറം ..
അലഞ്ഞു നടക്കുന്നവരുണ്ടോ ?
ആ വള്ളിയിൽ പൂവുകൾ വിടരുമ്പോൾ
മധുരമായി പുഞ്ചിരിക്കുന്നവരെത്ര ?
അനാഥസമുദ്രത്തിൽ അലയടി ഉയരുമ്പോൾ
അതിനു കാതോർക്കാൻ മനക്കരുത്തുണ്ടോ ?
മിഴിനീരൊഴുകുമ്പോൾ അതിനുള്ളിൽ
ഉപ്പാണോ മണലാണോ എന്നറിയുമോ ?
ചേറുപുരണ്ട കാലുകളിൽ വ്രണങ്ങൾ പൊട്ടുമ്പോൾ
കതിരുകൾ അവർക്കായി നൽകുന്നവരെത്ര ?
അടിതെറ്റി വീഴുമ്പോൾ കാൽച്ചുവട്ടിലെ
പുൽനാമ്പുകൾ കാണുന്നവരുണ്ടോ ?
ഉണ്ടെങ്കിൽ അവരുടെ എണ്ണം എന്റെ
വിരലുകൾക്ക് അജ്ഞാതമാണോ ?
ഇവയെല്ലാം എന്റെ അറിവുകൾക്കപ്പുറം ..
നന്മ ശുദ്ധവായു ശുദ്ധ ജലം പോലെ കുറഞ്ഞു വരുന്നുണ്ട് ഓര്മപെടുതലുകൾ നല്ലതാണു
ReplyDelete:)
Deleteവരികള്‍ക്കിടയില്‍ കവിത അറിയാനാവുന്നു.....
ReplyDeleteകാലത്തിനു നേരെ തുറന്നുവെച്ച ഒരു മനസ്സും വായിക്കാനാവുന്നു....
:) :)
Deleteഅറിയുന്നവരൊന്നും പറയുന്നില്ല
ReplyDeleteഅറിയുന്നവരെല്ലാം ഉറക്കം നടിക്കുന്നു..
DeleteEnteyum ;P
ReplyDelete