Tuesday 25 June 2013

പൊരുതുക നീ നിനക്കായി



കൊലുസിലെ മണികൾ 
പതിനാറു ചിലച്ചാൽ 
പിന്നെ മുഴങ്ങുന്നത് മരണമണി 
പുസ്തക സഞ്ചിയുടെ നൂലിഴകൾ 
ഇഴപിരിഞ്ഞ് വഴിപിരിഞ്ഞു 
തോളോട് തോളൊത്തു നിൽക്കുവാൻ 
ത്രാണിവരും നാളുകൾ വിദൂരം 
എങ്കിലും മണിയറ വാതിലുകൾ 
മാത്രമുള്ളൊരു മുറിയിലകപ്പെട്ട 
മാൻപേടയാണ് നീ
രാജനീതി അനീതിയുടെ ശാസനകൾ 
കാഴ്ച്ചവെച്ചാൽ പിന്നെ,
നിനക്ക് നീ മാത്രം രക്ഷ 
പൊരുതുക നീ നിനക്കായി..





  (ചിത്രം ഗൂഗിളില്‍ നിന്ന്)

9 comments:

  1. പതിനാറടിയന്തിരം എത്ര ശരിയാ
    ആശംസകൾ

    ReplyDelete
    Replies
    1. വഴിതെറ്റിയുള്ള യാത്ര ...

      Delete
  2. കളിക്കോപ്പുകള്‍ അകലും മുമ്പെ......
    - കാലികപ്രസക്തം.....

    ReplyDelete
    Replies
    1. ഇത്തരം തീരുമാനങ്ങൾ പുരോഗമനമെന്ന് വരുത്തിതീർക്കാൻ ബ്ലോഗ്ഗിലും ചില ശ്രമങ്ങൾ നടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി..ചില വികസിത രാഷ്ട്രങ്ങളിൽ നൽകുന്ന ഇളവുകൾ ആണ് അവരുടെ വാദത്തിന്റെ അടിസ്ഥാനം പക്ഷെ ഇന്ത്യ ഇന്നും ഒരുപാട് കാര്യങ്ങളിൽ പിന്നിൽ ആണെന്നും ..സ്വാതന്ത്ര്യത്തിനു അവരുടേം നമ്മുടേം കാഴ്ച്ചപ്പാടുകൾ വ്യത്യസ്ഥമാണെന്നും അവർ ബോധപൂർവ്വം വിസ്മരിക്കുന്നത് കഷ്ടം തന്നെ ..

      Delete
  3. രാജനീതി അനീതിയുടെ ശാസനകൾ
    കാഴ്ച്ചവെച്ചാൽ പിന്നെ,
    നിനക്ക് നീ മാത്രം രക്ഷ
    പൊരുതുക നീ നിനക്കായി..

    ReplyDelete
    Replies
    1. മൂന്നാം ലോകരാഷ്ട്രങ്ങളിലെ സ്ത്രീകൾ കൂടുതൽ പോരാടേണ്ടിയിരിക്കുന്നു അതും പ്രായഭേദം മറന്നു തന്നെ ..

      Delete
  4. കഞ്ഞിയും കറിയും കളിച്ചു നടക്കേണ്ട പ്രായത്തില്‍ വല്ലവനും വേണ്ടി കഞ്ഞിവച്ചു കൊടുക്കേണ്ടി വരിക ശരിക്കും കഷ്ടമാണ്... :( ആരുടെയൊക്കയോ ഭ്രാന്തിനു ജീവിതമെന്തെന്ന് അറിയാത്ത കുട്ടികളെ കുരുതികൊടുക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനുമാവില്ല! :(

    ReplyDelete