Sunday, 7 April 2013

സ്വപ്നം

നിലാമഴയിൽ കുളിരിനെ 
തട്ടിമാറ്റി മനസ്സിൽ വീണൊരു കനൽ 
നീറിപുകഞ്ഞൊരു മാന്ത്രിക ലോകത്തെ 
അരികത്തണക്കുന്ന  അത്ഭുത വിദ്യ 
ആരോരുമറിയാതെ മന്ദഹസിക്കുവാൻ 
ആരോരുമറിയാതെ മിഴിനീർവാർക്കുവാൻ 
ഏകാന്ത പഥികനായി വയലേല പുൽകുവാൻ 
ആരോടും പറയാത്ത കഥകൾ ചൊല്ലുവാൻ 
അന്ധകാരത്തിൻറെ  ആഴങ്ങൾ തിരയുവാൻ 
എന്നെന്നും എന്നിൽ വന്നു നിറയുന്ന 
കുളിരുള്ളോരഗ്നി അതാണ്‌ സ്വപ്നം .... 

8 comments:

  1. കുളിരിനെത്തട്ടിമാറ്റി വീണൊരു കനല്‍

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിന് നന്ദി ..

      Delete
  2. കുളിരുള്ളോരഗ്നി അഥവാ മധുരമുള്ളോരു വേദന. അതെ, സ്വപ്നം അങ്ങിനെയാണ് - പലപ്പോഴും/മിക്കപ്പോഴും എനിക്കും.
    ഭാവുകങ്ങൾ.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിന് നന്ദി ..

      Delete
  3. മാന്ത്രിക ലോകത്തെ
    അരികത്തണക്കുന്ന അത്ഭുത വിദ്യ

    ReplyDelete
    Replies
    1. മാന്ത്രിക ലോകത്തിന്റെ വഴികാട്ടി.

      Delete
  4. സ്വപ്നങ്ങള് സഫലമാകട്ടെ

    ReplyDelete