Monday, 11 March 2013

പുഴയായി ഒഴുകുന്ന പ്രണയം ..

ഒരു വലിയ കാന്‍വാസ്.  
നിറങ്ങളുടെ ഒരാള്‍ക്കൂട്ടം . 
അതിലെവിടെയോ ഞാന്‍ നിന്നൂ . 
കാന്‍വാസിനും അതിര്‍ത്തികള്‍ 
പ്രശാന്തമായ മുഖവും,
എരിയുന്ന മനസ്സുമായി 
ഇരു തീരങ്ങള്‍ കാണാതെ ,
ഒരു പുഴയൊഴുകി .. 
പ്രണയമായിരുന്നു അതില്‍ നിറഞ്ഞത്‌ 
ഇരു തീരങ്ങളിലുമായി 
ഞാനും അവളും, പിന്നെ 
നിശബ്ദ സംഭാഷണത്തിന്‍റെ  മാധുര്യവും .. 






  (ചിത്രം ഗൂഗിളില്‍ നിന്ന്)

1 comment:

  1. കൊള്ളാം. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..

    ശുഭാശംസകൾ...

    ReplyDelete