Wednesday 20 February 2013

സൗഗന്ധികം

ഒരു  സുന്ദരസൗഗന്ധികം  പരത്തും 
പരിമള  ഗന്ധോത്സവത്തിന്‍ ആഴപ്പരപ്പുകള്‍ 
വര്‍ണ്ണിക്കുവാന്‍ എളുതല്ല നിര്‍ണയം 
അത് ചെന്നിടും ഇടമെല്ലാം നിശ്ചലം, തൃപ്തം . 
ബന്ധിക്കുവാനാവില്ല  ഒരു മുറിയിലോ അതിലെ 
ചെപ്പിലോ ,കുന്നിന്‍ചരുവില്‍ അലഞ്ഞിടും ആട്ടിന്‍പറ്റം 
ഒരുനിമിഷം തിരിഞ്ഞൊന്നു നില്‍ക്കും, പരതും 
മന്ദസമീരന്‍ ആ വഴി കടന്നുപോകും നേരം . 
ചിറകിട്ടടിച്ച് കലപില കൂട്ടും നരിച്ചീര്‍ 
നിരനിരയായി തൂങ്ങുമൊരു കൊമ്പില്‍ 
പൗര്‍ണമി ചന്ദ്രന്‍റെ സൂചിമുനകള്‍ പ്രകാശം 
വരയ്ക്കുമാ മനോഹരദലങ്ങളില്‍ നിശ്ചയം !
പിന്നെ ലജ്ജയാല്‍ കാര്‍മുകില്‍ കോട്ടതന്‍ പിന്നില്‍ 
പോയിമറയും തന്‍ പ്രകാശം നിഷ്പ്രഭമാകുംവേളയില്‍ രാവേറെക്കഴിഞ്ഞാ ഏകാന്ത യാമത്തില്‍ 
കുടിലിന്‍ കിളിവാതില്‍ തുറന്ന്‍ 
ഞെട്ടറ്റുവീഴുന്ന പുഷ്പ്പത്തെ താങ്ങിയെടുത്ത് 
എന്‍റെ  മാറോടടുപ്പിക്കും മടിയാതെ .. 

2 comments:

  1. നന്നായിരിയ്ക്കുന്നു കവിത

    (വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയില്ലെങ്കില്‍ ഇനി മുതല്‍ അഭിപ്രായം എഴുതുന്നതല്ല. പരിമിതസമയം കൊണ്ട് വളരെയേറെ ബ്ലോഗ് സന്ദര്‍ശിക്കേണ്ടുന്നതുണ്ട്. അതുകൊണ്ടാണ്)

    ReplyDelete