Saturday, 16 February 2013

വാര്‍ദ്ധക്യം


അനുഭവങ്ങള്‍ വിയര്‍പ്പൊഴുക്കി വരച്ച 
മുഖചിത്രങ്ങള്‍ വൈരൂപ്യമല്ല 
കൊഴിഞ്ഞ ദന്തങ്ങള്‍ ഉതിര്‍ക്കുന്നത് 
പരിഹാസച്ചിരിയുമല്ല 
യാഥാര്‍ത്ഥ്യം  ചുമന്നതിനാലാണ് 
ആ നട്ടെല്ല് വളഞ്ഞിരിക്കുന്നത് 
മറിച്ച് നിങ്ങളുടെ കാരുണ്യം തേടിയല്ല 
കയ്യിലെ വടി കാലത്തിന്‍റെ  സമ്മാനം 
അത് കൈമാറ്റം ചെയ്യപ്പെടുന്നതാണ് ..

4 comments:

  1. കൈയിലെ വടി അതു കൈമാറ്റം ചെയ്യപ്പെടാനുളളതാണ്.....നല്ല കവിത.

    ReplyDelete
    Replies
    1. കാലം എല്ലാവര്‍ക്കും നല്‍കുന്ന സമ്മനം..

      Delete
  2. കയ്യിലെ വടി കാലത്തിന്‍റെ സമ്മാനം
    അത് കൈമാറ്റം ചെയ്യപ്പെടുന്നതാണ് ..

    സത്യം തന്നെ ...!നമ്മളാരും ചിന്തിക്കാറില്ല,ഒരുനാള്‍ നമുക്കും ലഭിക്കുന്ന ആ
    ''എവര്‍ റോളിങ് ട്രോഫി''യെപ്പറ്റി.വളരെ മനോഹരമായി എഴുതി.

    ശുഭാശംസകള്‍ ............

    ReplyDelete
    Replies
    1. അത് ചിന്തിക്കാത്തത് കൊണ്ടാണ് നമ്മള്‍ സ്വാര്‍ത്ഥത കൊണ്ട് കൈകഴുകുന്നത്...

      Delete