Saturday 16 February 2013

അന്വേഷണം

മിഴിനീര്‍ത്തുള്ളികള്‍ നിര്‍ലജ്ജമൊഴുകുമെന്‍ 

കവിളിണ തഴുകുവാന്‍ എത്തുമോ കാറ്റെ 

വള്ളിപ്പടര്‍പ്പുകള്‍ വരിഞ്ഞുമുറുക്കിയ 

കൈകളില്‍ മഴുവൊന്നു  നല്‍കുന്ന 

നിമിഷമതേതെന്ന്  ചൊല്ലുമോ നീ.!

ആത്മപീഡക്കൊരറുതി  വരുത്തുവാന്‍ 

മാന്ത്രിക മണിമേട തച്ചുടക്കൂ .

അമൃത്  തേടുന്നോരരയാലിന്‍ വേരൊരു 

നേര്‍രേഖ സൂര്യകിരണമായെന്‍ -

പാദങ്ങളവയെ നയിക്കുവാന്‍, അമരത്വ-

മൊന്നിനെ പുല്‍കുവാനേകിയാലും ..


2 comments:

  1. അന്വേഷണം അസ്സലായി

    Why don't you disable word verification?

    ReplyDelete
    Replies
    1. ആദ്യന്തം ഇല്ലാത്ത യാത്രയില്‍ നാം വെറും അന്വേഷകരല്ലേ .. അഭിപ്രായത്തിനു നന്ദി അജിത്തേട്ട ...

      Delete