അന്വേഷണം 
മിഴിനീര്‍ത്തുള്ളികള്‍ നിര്‍ലജ്ജമൊഴുകുമെന്‍ 
കവിളിണ തഴുകുവാന്‍ എത്തുമോ കാറ്റെ 
വള്ളിപ്പടര്‍പ്പുകള്‍ വരിഞ്ഞുമുറുക്കിയ 
കൈകളില്‍ മഴുവൊന്നു  നല്കുന്ന 
നിമിഷമതേതെന്ന്  ചൊല്ലുമോ നീ.!
ആത്മപീഡക്കൊരറുതി  വരുത്തുവാന്‍ 
മാന്ത്രിക മണിമേട തച്ചുടക്കൂ .
അമൃത്  തേടുന്നോരരയാലിന്‍ വേരൊരു 
നേര്‍രേഖ സൂര്യകിരണമായെന്‍ -
പാദങ്ങളവയെ നയിക്കുവാന്‍, അമരത്വ-
മൊന്നിനെ പുല്‍കുവാനേകിയാലും ..
 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
 
അന്വേഷണം അസ്സലായി
ReplyDeleteWhy don't you disable word verification?
ആദ്യന്തം ഇല്ലാത്ത യാത്രയില്‍ നാം വെറും അന്വേഷകരല്ലേ .. അഭിപ്രായത്തിനു നന്ദി അജിത്തേട്ട ...
Delete