രുധിരം പൂക്കളായി അവതരിച്ചീടുന്ന തെരു -
വീഥികളിലിന്ന് വസന്തകാലം .
അരുമയായ് കരുതുന്ന കാവ്യബിംബ -
ങ്ങളില്‍ നിന്നുമീ വസന്തം അകന്നുപോയോ?
പൗര്‍ണമി ചന്ദ്രന്റെ ശോഭയില്‍ വിരിയുന്ന
സ്വര്‍ഗ്ഗപുഷ്പങ്ങളും തലകുനിച്ചു.
കതിരുകള്‍ പൂക്കളായി കണ്ട കാലങ്ങളില്‍
വസന്തം വിരിഞ്ഞത് വയല്‍വരമ്പില്‍
കാര്‍മുകില്‍വര്‍ണന്റെ നിഴല്‍ വീണു
മേളിച്ച കാക്കപൂവൊന്നെനിക്കു നല്‍കൂ .
കാട്ടുകല്ലുകള്‍ കെട്ടിയ ഈടിതലപ്പില്‍ നിന്നെ-
ത്തിനോക്കുന്ന ചെത്തിക്കുരുന്നിന്റെ
ചെമ്പട്ടുടയാട യന്ത്രകാരങ്ങള്‍ കവര്‍ന്നെടുത്തോ ?
പൂക്കള പൂമഴ മുത്തുകളിലൊന്നിലും
മുക്കുറ്റി വിരിഞ്ഞത് കണ്ടീല ഞാന്‍.
കാലവര്‍ഷം കലഹിച്ചുപോയതിന്‍
കാരണം തേടി അലയേണ്ടതുണ്ടോ ?
മക്കളെ കാണാതെ മനമുരുകുന്നോ -
രമ്മതന്‍ രോഷാഗ്നിയൊന്നു മാത്രം..
'കാലവര്‍ഷം കലഹിച്ചുപോയതിന്‍
ReplyDeleteകാരണം തേടി അലയേണ്ടതുണ്ടോ ?'
കൊള്ളാം
നന്ദി ..
Deleteപ്രകൃതി സുന്ദരമായ നാട്ടിടവഴികള്‍ നശിക്കാതിരിക്കട്ടെ...........
ReplyDeleteഅതെ ഓര്‍മയുടെ താളുകളില്‍ മറയാതെ ഇരിക്കട്ടെ....
Deleteകാര്‍മുകില്‍വര്‍ണന്റെ നിഴല്‍ വീണു
ReplyDeleteമേളിച്ച കാക്കപൂവൊന്നെനിക്കു നല്‍കൂ-നന്നായി.
നന്ദി..
Delete