Monday 14 January 2013

വസന്തത്തിനു പിന്നാലെ ഒരു യാത്ര..




രുധിരം  പൂക്കളായി അവതരിച്ചീടുന്ന  തെരു -
വീഥികളിലിന്ന്  വസന്തകാലം .
അരുമയായ്  കരുതുന്ന കാവ്യബിംബ -
ങ്ങളില്‍ നിന്നുമീ വസന്തം അകന്നുപോയോ?
പൗര്‍ണമി ചന്ദ്രന്‍റെ  ശോഭയില്‍ വിരിയുന്ന 
സ്വര്‍ഗ്ഗപുഷ്പങ്ങളും തലകുനിച്ചു.
കതിരുകള്‍ പൂക്കളായി  കണ്ട കാലങ്ങളില്‍ 
വസന്തം വിരിഞ്ഞത് വയല്‍വരമ്പില്‍ 
കാര്‍മുകില്‍വര്‍ണന്‍റെ  നിഴല്‍ വീണു 
മേളിച്ച  കാക്കപൂവൊന്നെനിക്കു  നല്‍കൂ .
കാട്ടുകല്ലുകള്‍ കെട്ടിയ ഈടിതലപ്പില്‍ നിന്നെ-
ത്തിനോക്കുന്ന ചെത്തിക്കുരുന്നിന്‍റെ 
ചെമ്പട്ടുടയാട  യന്ത്രകാരങ്ങള്‍ കവര്‍ന്നെടുത്തോ ?
പൂക്കള  പൂമഴ മുത്തുകളിലൊന്നിലും 
മുക്കുറ്റി വിരിഞ്ഞത് കണ്ടീല ഞാന്‍.
കാലവര്‍ഷം  കലഹിച്ചുപോയതിന്‍ 
കാരണം തേടി അലയേണ്ടതുണ്ടോ ?
മക്കളെ  കാണാതെ മനമുരുകുന്നോ -
രമ്മതന്‍ രോഷാഗ്നിയൊന്നു  മാത്രം..

6 comments:

  1. 'കാലവര്‍ഷം കലഹിച്ചുപോയതിന്‍
    കാരണം തേടി അലയേണ്ടതുണ്ടോ ?'

    കൊള്ളാം

    ReplyDelete
  2. പ്രകൃതി സുന്ദരമായ നാട്ടിടവഴികള് നശിക്കാതിരിക്കട്ടെ...........

    ReplyDelete
    Replies
    1. അതെ ഓര്‍മയുടെ താളുകളില്‍ മറയാതെ ഇരിക്കട്ടെ....

      Delete
  3. കാര്‍മുകില്‍വര്‍ണന്‍റെ നിഴല്‍ വീണു
    മേളിച്ച കാക്കപൂവൊന്നെനിക്കു നല്‍കൂ-നന്നായി.

    ReplyDelete