Wednesday 30 January 2013

വിരഹ വേളയില്‍..

യാത്രയൊരു  സന്ധ്യയായിത്തീരുവാന്‍ കൊതിയാര്‍ന്ന-
മൃദു കല്ലോലമെന്‍ മനതാരില്‍ ഉറപൊട്ടി .
വിരചിതമാകുന്നു  കവിഹൃത്തിലൊരു പൂവിന്‍ 
ചരിതങ്ങളൊന്നൊന്നായി  മധുരതരങ്ങളായി 
ഒരു ചെറുപനിനീര്‍ മുകുളമതിന്‍ മീതെ 
ഹിമകണമൊന്നിന്‍റെ  ചെറുഗോള വിസ്മയം 
അതുകണ്ട് ലയമാര്‍ന്നു  താളത്തിലൊരുപാട് 
വാക്കുകള്‍ നിരനിരയായി  കവിതയായി പ്രവഹിച്ചു 
ഒരു പട്ടുടയാട ചുറ്റി നീ  ചിരിയാര്‍ന്ന  മുഖവുമായി 
എന്മുന്നിലെത്തി  ഒരു നോക്കു കാണുവാന്‍ 
കൊതിയോടലയുമെന്‍ വിജനമാം ഹൃദയത്തില്‍ 
ഒരു  പേമാരി പെയ്യിച്ച് മാറുന്നു പലനാളില്‍ 
നിന്നോര്‍മ്മ  നനയിച്ച ചെമ്മണ്ണില്‍ ഇരുപാദം 
അമര്‍ത്തിച്ചവിട്ടി  നിറമേകി ഭാവിക്ക്..
കര്‍ണ്ണങ്ങള്‍ മിഴിയാക്കി കണ്ടു നീ എന്നെ 
മിഴിപൂട്ടി  അലയുന്ന  വേളകളിലെന്നും 
കാലമൊരു കാഞ്ഞിരവിത്തായി മാറിയതു 
കയ്പ്പുള്ള  സത്യങ്ങള്‍ വലയങ്ങള്‍ തീര്‍ത്തപോല്‍ 
കരുണതന്‍ അക്ഷയപാത്രമായി  തീരുവാന്‍ 
കഴിയുമോ  പ്രിയതമേ  വരുംനാളിലെങ്കിലും..

4 comments:

  1. കരുണതന് അക്ഷയപാത്രമായി തീരുവാന് പ്രിയതമയ്ക്കുകഴിയട്ടെ.....

    ReplyDelete
  2. കാലമൊരു കല്‍ക്കണ്ടത്തുണ്ടായി മാറട്ടെ
    നല്ല കവിത

    ശുഭാശംസകള്‍ ..............

    ReplyDelete
  3. അഭിപ്രായം പറഞ്ഞ എല്ലാ വിരുന്നുകാര്‍ക്കും നന്ദി ....

    ReplyDelete