Wednesday 2 January 2013

ഞാനും എലിയും

ഒരു  മണി  നെല്ലിനായി 
കാത്തു  നിന്നു  നീ 
എന്‍ തറവാടിന്‍ കോലായില്‍ ഇന്ന് .
ആലസ്യ  വാര്‍ദ്ധക്യ  മഞ്ചത്തില്‍ 
നിന്നു  ഞാന്‍ ഒരു  
മിഴി  തുറന്നൊന്നു  നോക്കി.
പണ്ട്  നീ  എന്നുടെ  തോട്ടത്തിന്‍ 
വേലിക്കല്‍ കൂട്ടുകുടുംബമായി  വാണനാള്‍ 
പത്തലുവെട്ടി  ഞാന്‍  കാത്തു നിന്നു 
കൊലവിളി  കണ്ണ് തുറന്ന്‍,പക്ഷെ  
അന്നു നീ  ഒരു കണ്ണിറുക്കി 
കളികാട്ടി  നിന്നതോര്‍ക്കുന്നോ ?
എന്നിട്ടെന്തിനാണ്‌ ഇന്നുനീ 
പൈദാഹ ദുഃഖമൊതിക്കൊ -
ണ്ടെന്‍മുഖം  കാത്തു നില്‍ക്കുന്നെ ?
ഇന്നുവരെ  നീ അറിഞ്ഞതില്ലേ 
എനിക്ക്  ഹൃദയമില്ലെന്ന  സത്യം .
വേലികള്‍ മാത്രം  തീര്‍ക്കുന്ന ഒരു 
യന്തിരന്‍ ഞാന്‍ അന്നും  ഇന്നും .
കരിന്തിരി കത്തുന്ന  നേരം കാത്തു 
ഞാന്‍ നില്‍ക്കുമായിരുന്നെന്നുമാ-
കാലവിളക്കിന്‍ ചുവട്ടില്‍.
കണ്ടീല ഞാനൊരിക്കലും 
ആ, തിരിത്തുമ്പില്‍ കത്തുന്ന ചൈതന്യം 
ജീവിത പുസ്തക താളില്‍ വരഞ്ഞത് 
തീരുന്ന എണ്ണ  കണക്ക് മാത്രം.
ഇന്ന് നിനക്ക് തരുവാന്‍ എന്‍ 
പക്കലില്ല ഒരു ചെറു കതിര്‍മണി  പോലും.
നമുക്കൊന്നിച്ചു  പോകാം,  ആ 
വിളക്കിലെ  ആത്മചൈതന്യത്തില്‍ ലയിക്കം .

4 comments:

  1. ആത്മചൈതന്യത്തിലേയ്ക്കാണോ ക്ഷണം?
    എലി വരുമോന്ന് സംശയമാണ്.

    (Disable word verification)

    ReplyDelete
  2. എലികള്ക്ക് ചിന്താശേഷിയുളളതാണല്ലോ....അതുകൊണ്ട് കവി തട്ടും പുറത്തുകയറി എലികളെ ഇതു വായിപ്പിച്ച് കേള്പ്പിച്ചാല് മതി...ആശംസകള്

    ReplyDelete
    Replies
    1. നമ്മുടെ മനസ്സില്‍ തന്നെയാണ് ഈ എലികള്‍ മാളം തുരന്ന് പാര്‍ക്കുന്നത്,,അഭിപ്രായത്തിന് നന്ദി ..

      Delete
  3. ഭൂത ദയ ....

    അത് കുറച്ചുള്ളത് നല്ലത് തന്നെ .....

    കവിത നന്നായി.

    ReplyDelete