Wednesday 1 January 2014

അനുഗ്രഹം

വിദൂര സഞ്ചാരികളായ പക്ഷികളുടെ
ചിറകിനെ തളർത്തുന്നത്
മാർഗ്ഗമധ്യേയുള്ള നിറക്കൂട്ടുകളാണ്
പൂവുകളിലെ തേൻകിനിയുന്ന ഗന്ധമാണ്
അരണിയിൽ കടഞ്ഞെടുക്കുന്ന അഗ്നിയാണ്
ഇവയെല്ലാം സൗന്ദര്യമാണ്
ആരുടേയും വഴിതടയാൻ ഇഷ്ടമില്ലാത്ത
എനിക്ക് വൈരൂപ്യം ഒരനുഗ്രഹമാണ്‌..



5 comments:

  1. വൈരൂപ്യമില്ലാത്ത നല്ലൊരു കവിത

    പുതുവത്സരാശംസകൾ.....

    ReplyDelete
  2. വൈരൂപ്യമില്ലാത്തതുകൊണ്ട് ഈ കവിത ഞങ്ങൾ ചിലരുടെ വഴി തടയുന്നുണ്ട്....

    ReplyDelete
  3. ഉര്‍വശീശാപം ഉപകാരമെന്നപോല്‍!

    ReplyDelete
  4. തടസ്സങ്ങളെല്ലാം അതിജീവിച്ചു ലക്ഷ്യത്തിലെത്തുമ്പോഴല്ലേ സ്വയം മതിപ്പു തോന്നൂ...:)

    ReplyDelete
  5. Kollaatto ishtamaayi
    Nalla varikal

    ReplyDelete