Tuesday 28 May 2013

സുന്ദരമീ മലനാട്


തേനൊലി ചിന്നും കിളിനാദം,
തുരുതുരെയൊഴുകും കാവുകളും 
പൂച്ചെടി തന്നുടെ ചുവടുകളിൽ 
ചിലങ്കകൾ കെട്ടും പവമാനൻ 
വേനലുവിതറിയ വറുതിയിലും 
ഉറവകൾ തീർക്കും മലനിരകൾ 
നിദ്രയൊഴിഞ്ഞീ രാവുകളിൽ 
രാഗമുതിർക്കും ചീവീടും 
എഴുതിരിയിട്ട വിളക്കുകളിൽ 
ദീപമുണർത്തും തരുണികളും 
സ്വർഗ്ഗത്തെക്കാൾ പ്രിയതരമീ 
കതിരുകൾ വിരിയും മലനാട് 
കരുതിയിരിക്കുക എപ്പോഴും 
കളങ്കമൊഴിച്ചതു കാത്തിടുവാൻ 
കൈകൾകോർത്ത് നമുക്കരുളാം 
ദീർഘയുസ്സിൻ മന്ത്രങ്ങൾ .......

6 comments:

  1. പ്രിയപ്പെട്ട ശരത് ,

    മലയാള നാടിന്റെ ഭംഗിയും മലയാള ഭാഷയുടെ സൗന്ദര്യവും നമ്മുടെ ഭാഗ്യം !

    കവിത നന്നായി !

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
  2. നൈമിഷിക സുഖങ്ങള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി മലയും മരവും വെട്ടിനശിപ്പിക്കുന്ന മനുഷ്യന്റെ ചെവിയില്‍ പാടാന്‍ പറ്റിയ വരികള്‍- സ്വര്‍ഗ്ഗത്തെക്കാള്‍ പ്രിയതരമീ കതിരുകള്‍ വിരിയും മലനാട്...

    ReplyDelete
  3. കൊള്ളാം കേട്ടോ
    നല്ല ഈണത്തില്‍ പാടാവുന്ന കവിത

    ReplyDelete
  4. തുരുതുരെയൊഴുകും കാവുകള്‍ എന്ന പ്രയോഗം ശരിയല്ല
    കാവ് ഒഴുകാത്ത ഒരു കാര്യമാണ്

    (ഈ കമന്റ് ഡിലിറ്റ് ചെയ്യാനാണ് സെപ്പറേറ്റ് ആയി ഇട്ടത്)

    ReplyDelete
  5. എല്ലാവരുടെയും അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി..

    ReplyDelete