Saturday 5 January 2013

പുകമതില്‍

പുകകൊണ്ടൊരു  മതില്‍.
അതിനിരുവശം  ചേര്‍ന്ന്‍ സഞ്ചാരികള്‍
പ്രണയഗീതങ്ങള്‍ ആലപിച്ചു.
അരുതരുതെന്നൊരു  വാക്കുമാത്രം 
കര്‍ണപുടങ്ങളില്‍ അലയടിച്ചു.
സദാചാരക്കോട്ടകള്‍ കൊടും വറുതിയില്‍ 
അമൃതവര്‍ഷിണി   തടുത്തുനിര്‍ത്തി.
ചാട്ടുളിയേറുകള്‍ ഏറ്റുവാങ്ങാന്‍ 
വേദന  തളര്‍ത്തിയ  ഹൃത്തടത്തില്‍ 
ചിരാതുകള്‍ തിരിയിട്ടൊരുക്കി  വച്ചു.
ഓരിയിട്ടലറും  കുറുനരി  കണ്ണുകളില്‍ 
ഓളങ്ങള്‍ തള്ളുന്ന  ചെങ്കടല്‍ ജ്വാലകള്‍.
ഇരതിന്ന്  കൊതിതീരാതലറുന്ന,
കഴുതപ്പുലികള്‍ നഖപടം 
ചാര്‍ത്തുവാന്‍ ഉടല്‍ തേടിയലയുന്നു.
അതറിയാതെ  ഇരയായി വീഴുന്ന 
നിസ്സഹായത  ശിബിയായി വാഴ്ത്തുന്ന 
കാലത്തിലാണ്  നാം, ഇതിനറുതി 
വരുത്തുവാന്‍ തകര്‍ക്കണമീ 
പുകകൊണ്ട്  കെട്ടിയ കൊട്ടമതിലിനെ.

4 comments:

  1. വെറുമൊരു പുകമതില്‍ അല്ല

    ReplyDelete
    Replies
    1. പുകകൊണ്ടുള്ള മതില്‍ തന്നെയാണ് ...അത് ഭേദിക്കാന്‍ ആയുധങ്ങള്‍ ഒന്നും ആവശ്യമില്ല, കലാപവും കൊള്ളിവയ്പ്പും ആവശ്യമില്ല...കൂട്ടായ ദൃഡനിശ്ചയം ഒന്നു മാത്രം മതി...

      Delete
  2. ആ മതില്‍ എല്ലാരുടെയും മനസ്സുകളിലും ഇല്ലേ എന്നൊരു സംശയം....
    ഏതായാലും വന്നത് വെറുതെയായില്ല.

    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

    ReplyDelete
    Replies
    1. ....അഭിപ്രായത്തിന് നന്ദി ...തീര്‍ച്ചയായും വന്നെത്തി നോക്കും വിളിക്കാതെ തന്നെ ...

      Delete