Monday 17 December 2012

മൂന്ന് അവസ്ഥകള്‍

                     ഒന്ന് 

ഒരു തുള്ളി വെള്ളത്തിലുള്ള ലോകം
ചുറ്റിവരുവാനൊരു റെയില്‍ വണ്ടി
അതിലൊരു സീറ്റിലിരുന്നു ഞാന്‍
ഒരു കവിത കുറിച്ചു 
  
                     രണ്ട് 

വിദൂരതയുടെ അകത്തളങ്ങള്‍
മനസ്സിന്‍റെ  വിളനിലങ്ങള്‍
നിമിഷങ്ങള്‍ ഉഴവുചാല്‍
സമൂഹം കതിരുകള്‍
ഞാനൊരു ചുമടുതാങ്ങി

                      മൂന്ന് 


ഒരു ഘടികാര സൂചിമേല്‍ തൂങ്ങി
മര്‍ത്യന്‍ പരിവാരമേതുമില്ലാതെ  നിത്യം
മരണച്ചുഴിയുടെ ചുറ്റും വലംവെച്ചു
ഓരോ നിമിഷവും പങ്കിട്ടുനല്‍കി
സ്വാര്‍ത്ഥതകള്‍ എന്നും അന്യര്‍ക്കായി

2 comments:

  1. പങ്കിടുവാന്‍ സ്വാര്‍ത്തത മാത്രം

    ReplyDelete
    Replies
    1. അതെ മറ്റൊന്നും തന്നെ ഇല്ല..

      Delete