Thursday 31 October 2013

കൈതവന ദേവീസ്തുതി

കേതകീവനവാസിനീ ദുർഗ്ഗാഭഗവതി അംബികേ
നിൻ തിരുനട പുൽകുവാൻ നിൻ പദമലരാകുവാൻ
വരമരുളുക ദേവീ അമൃതകരുണ ധാത്രി  ....
ശംഖ് ചക്ര ഹസ്തയായി അഭയ വരദഭാവമായി
പ്രക്കാനദേശമതിൽ അധിവസിക്കുമംബികേ
കരുണാർദ്ര തിരമാലകളലയടിക്കുമമ്മതൻ
തിരുനടയിലിന്നു ഞങ്ങൾ കാർത്തിക വിളക്കുകൾ
നെയ്ത്തിരിയുടെശോഭയിൽ നിരനിരയായി നൽകിടാം
ആനന്ദവർഷിണി സർവാർത്ഥദായിനി
സകലകലാ വല്ലഭേ സനാതനേ സമ്പൂർണ്ണേ
മഹിഷാസുരമർദ്ദിനി സകലലോക സംരക്ഷക
ശാന്തരൂപം കൈക്കൊണ്ട് അധിവസിച്ചു കൈതവനയിൽ
അഴലാഴിയിലുഴറിവലയും ഭക്തജനവൃന്ദത്തെ
കരവലയപത്മത്തിൽ കാത്തരുളും ഭഗവതി
അജ്ഞാനതിമിരത്താൽ ഞങ്ങൾ ചെയ്ത പാപങ്ങൾ
പുത്രവാത്സല്യ നദിയിൽ ഒഴുക്കി  ഞങ്ങളേവരെയും
മോക്ഷദീപ പന്ഥാവിൽ നേർവഴി നടത്തണേ
അഷ്ടദിക്കൊന്നൊഴിയാതവിടുത്തെ ചൈതന്യം
പകൽപോലെ  തെളിയേണം ശിഷ്ടജന നേത്രത്തിൽ
കേതകീവനവാസിനീ ദുർഗ്ഗാഭഗവതി അംബികേ
നിൻ തിരുനട പുല്കുവാൻ നിൻ പദമലരാകുവാൻ
വരമരുളുക ദേവീ അമൃതകരുണ ധാത്രി ..




(പ്രക്കാനം കൈതവന ശ്രീദുർഗ്ഗാ ഭഗവതിയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്ന പ്രാർഥനാ പുഷ്പം)


4 comments:

  1. മനോഹരമായി കടാക്ഷം ദേവി ഈ കവിതയിൽ തന്നെ തന്നിട്ടുണ്ട് അനുഗ്രഹം തുടർന്നും ഉണ്ടാവും

    ReplyDelete
  2. പ്രാർത്ഥനകളോടെ ......

    ReplyDelete
  3. നന്നായിരിക്കുന്നു ശരത്..
    ദേവിയുടെ അനുഗ്രഹം എല്ലവര്‍ക്കും ഉണ്ടാകട്ടെ..!!

    ആശംസകള്‍.. ഒപ്പം പ്രര്‍ഥനയും

    ReplyDelete
  4. അമ്മേ നിൻ പാദപത്മപരാഗമെൻ
    കർമ്മമാലിന്യമെല്ലാമൊഴിക്കണേ..

    ദൈവം അനുഗ്രഹിക്കട്ടെ.

    നല്ല കവിത.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ....

    ReplyDelete