Saturday 19 October 2013

വിരഹം

പെയ്തൊഴിഞ്ഞകന്ന മഴയുടെ കുളിരിൽ 
അരികത്തണയുന്ന മൃദു മന്ദഹാസം 
പെട്ടെന്ന് പ്രളയാഗ്നി തിരിയിട്ടുണർത്തി
കൈവിട്ടുപോയ ചാട്ടുളിയൊന്ന് 
ഹൃദയക്കയത്തിൽ  ഇരയെത്തിരഞ്ഞ് 
പലവഴിമാറി പരതുന്നുമുണ്ട്
നിശ്ചലമിരിക്കുന്ന ദേഹത്തിനുള്ളിൽ 
ഝടിതിയിൽ പായുന്ന മനസ്സിനെയോർത്ത്
ഒരു പുഴ കവിളിൽ ഒഴുകിത്തുടങ്ങി
മാറാലകെട്ടിയ പൗർണമി ചന്ദ്രൻ 
കാറ്റിൻറെ കടവിൽ മുങ്ങിനിവർന്നു 
വാലിട്ടെഴുതിയ മാൻമിഴിപ്പോളയും 
കോതിയുണക്കുന്ന കേശസമൃദ്ധിയും 
കാതിൽ മുഴങ്ങുന്ന തേനൊലിക്കൊഞ്ചലും 
പ്രണയം മണക്കുന്ന നിന്നുടെ സാന്നിധ്യം 
അജ്ഞാതമായത് എന്നെന്നറിഞ്ഞില്ല
ഇന്നീയഗ്നിയിൽ വെന്തുനീറുമ്പോഴും 
നിന്നെ തിരയുന്നു ദിക്കുകൾ തോറും ..




 (ചിത്രം ഗൂഗിളില്‍ നിന്ന്)

12 comments:

  1. വിരഹാഗ്നി

    ReplyDelete
  2. നീ കേളിയാടിയ മേടും
    നിറമാല ചൂടിയ കാടും
    കണ്ണുനീരുമായി വിളിപ്പൂ..
    നിന്നെ വിളിപ്പൂ..


    വിരഹാർദ്രമായ വരികൾ.നന്നായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete
  3. പ്രണയം മണക്കുന്ന നിന്നുടെ സാന്നിധ്യം
    അജ്ഞാതമായത് എന്നെന്നറിഞ്ഞില്ല...

    നല്ല വരികൾ

    ReplyDelete
  4. ഭംഗിയുള്ള വരികൾ ......

    ReplyDelete