ഇവിടേക്ക് വരൂ നിങ്ങള്‍,
നോക്കൂ അവരിലേക്ക്.
പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രവഹിക്കുന്ന മിഴികള്‍.
ദ്രവിച്ച പുല്‍നാമ്പുകള്‍ വളമാക്കി
വളരുന്ന പുല്‍ക്കൊടികള്‍.
അവര്‍ക്കിടയില്‍ ബോബ് മാര്‍ലിമാര്‍ പാടുന്നു,
ഉയിര്‍പ്പിന്‍റെ സംഗീതം.
ഇന്നവര്‍ തോല്‍പ്പാവകളല്ല.
ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ സ്വതന്ത്ര ജീവികള്‍.
അവരില്‍ ബ്രാഹ്മണ്യത്തിന്‍റെ നൂല്‍ വരമ്പുകളില്ല.
ഉയിര്‍പ്പിന്‍റെ താളങ്ങള്‍ മാത്രം കൈമുതലാക്കിയോര്‍,
തിരിച്ചറിവിന്‍റെ ദാന്തഗോപുര നിവാസികള്‍.
അവര്‍ കണ്ടെത്തി,
അവരുടെ താളങ്ങള്‍ ചവിട്ടിതാഴ്ത്തിയ ചതുപ്പിന്‍റെ ആഴം!
കാലുകള്‍ ഉറക്കാത്ത ചതുപ്പില്‍ ചാടി,
അവര്‍, ഒറ്റക്കല്ല കൈകള്‍ കോര്‍ത്ത് മനസ്സുകള്‍ ഒന്നാക്കി,
ചതുപ്പിന്‍റെ അനന്തതയില്‍ മുങ്ങി,
ഉയിര്‍പ്പിന്‍റെ താളം അവര്‍ കണ്ടെത്തി,
കൈവശമാക്കി തിരികെ എത്തി.
കൂട്ടത്തില്‍ ഒരു വ്യാഥന്‍ അതിനെ,
തുല്യമായി പകുത്തു നല്‍കി.
അവര്‍ എല്ലാവരും ഉയിര്‍പ്പിന്‍റെ താളം,
അവരുടെ ഹൃദയ ശ്രീലകത്തില്‍ പ്രതിഷ്ടിച്ചു.
അത് അഗ്നിയായി.
നല്‍കുംതോറും ഇരട്ടിച്ചു.
നന്നായിട്ടുണ്ട്! :)
ReplyDelete