പുകകൊണ്ടൊരു മതില്‍.
അതിനിരുവശം ചേര്‍ന്ന്‍ സഞ്ചാരികള്‍
പ്രണയഗീതങ്ങള്‍ ആലപിച്ചു.
അരുതരുതെന്നൊരു വാക്കുമാത്രം
കര്‍ണപുടങ്ങളില്‍ അലയടിച്ചു.
സദാചാരക്കോട്ടകള്‍ കൊടും വറുതിയില്‍
അമൃതവര്‍ഷിണി തടുത്തുനിര്‍ത്തി.
ചാട്ടുളിയേറുകള്‍ ഏറ്റുവാങ്ങാന്‍
വേദന തളര്‍ത്തിയ ഹൃത്തടത്തില്‍
ചിരാതുകള്‍ തിരിയിട്ടൊരുക്കി വച്ചു.
ഓരിയിട്ടലറും കുറുനരി കണ്ണുകളില്‍
ഓളങ്ങള്‍ തള്ളുന്ന ചെങ്കടല്‍ ജ്വാലകള്‍.
ഇരതിന്ന് കൊതിതീരാതലറുന്ന,
കഴുതപ്പുലികള്‍ നഖപടം
ചാര്‍ത്തുവാന്‍ ഉടല്‍ തേടിയലയുന്നു.
അതറിയാതെ ഇരയായി വീഴുന്ന
നിസ്സഹായത ശിബിയായി വാഴ്ത്തുന്ന
കാലത്തിലാണ് നാം, ഇതിനറുതി
വരുത്തുവാന്‍ തകര്‍ക്കണമീ
പുകകൊണ്ട് കെട്ടിയ കൊട്ടമതിലിനെ.





