പെയ്തൊഴിഞ്ഞകന്ന മഴയുടെ കുളിരിൽ
അരികത്തണയുന്ന മൃദു മന്ദഹാസം
പെട്ടെന്ന് പ്രളയാഗ്നി തിരിയിട്ടുണർത്തി
കൈവിട്ടുപോയ ചാട്ടുളിയൊന്ന്
ഹൃദയക്കയത്തിൽ ഇരയെത്തിരഞ്ഞ്
പലവഴിമാറി പരതുന്നുമുണ്ട്
നിശ്ചലമിരിക്കുന്ന ദേഹത്തിനുള്ളിൽ
ഝടിതിയിൽ പായുന്ന മനസ്സിനെയോർത്ത്
ഒരു പുഴ കവിളിൽ ഒഴുകിത്തുടങ്ങി
മാറാലകെട്ടിയ പൗർണമി ചന്ദ്രൻ
കാറ്റിൻറെ കടവിൽ മുങ്ങിനിവർന്നു
വാലിട്ടെഴുതിയ മാൻമിഴിപ്പോളയും
കോതിയുണക്കുന്ന കേശസമൃദ്ധിയും
കാതിൽ മുഴങ്ങുന്ന തേനൊലിക്കൊഞ്ചലും
പ്രണയം മണക്കുന്ന നിന്നുടെ സാന്നിധ്യം
അജ്ഞാതമായത് എന്നെന്നറിഞ്ഞില്ല
ഇന്നീയഗ്നിയിൽ വെന്തുനീറുമ്പോഴും
നിന്നെ തിരയുന്നു ദിക്കുകൾ തോറും ..
(ചിത്രം ഗൂഗിളില്‍ നിന്ന്)
അരികത്തണയുന്ന മൃദു മന്ദഹാസം
പെട്ടെന്ന് പ്രളയാഗ്നി തിരിയിട്ടുണർത്തി
കൈവിട്ടുപോയ ചാട്ടുളിയൊന്ന്
ഹൃദയക്കയത്തിൽ ഇരയെത്തിരഞ്ഞ്
പലവഴിമാറി പരതുന്നുമുണ്ട്
നിശ്ചലമിരിക്കുന്ന ദേഹത്തിനുള്ളിൽ
ഝടിതിയിൽ പായുന്ന മനസ്സിനെയോർത്ത്
ഒരു പുഴ കവിളിൽ ഒഴുകിത്തുടങ്ങി
മാറാലകെട്ടിയ പൗർണമി ചന്ദ്രൻ
കാറ്റിൻറെ കടവിൽ മുങ്ങിനിവർന്നു
വാലിട്ടെഴുതിയ മാൻമിഴിപ്പോളയും
കോതിയുണക്കുന്ന കേശസമൃദ്ധിയും
കാതിൽ മുഴങ്ങുന്ന തേനൊലിക്കൊഞ്ചലും
പ്രണയം മണക്കുന്ന നിന്നുടെ സാന്നിധ്യം
അജ്ഞാതമായത് എന്നെന്നറിഞ്ഞില്ല
ഇന്നീയഗ്നിയിൽ വെന്തുനീറുമ്പോഴും
നിന്നെ തിരയുന്നു ദിക്കുകൾ തോറും ..
(ചിത്രം ഗൂഗിളില്‍ നിന്ന്)
വിരഹാഗ്നി
ReplyDelete:)
Deleteനീ കേളിയാടിയ മേടും
ReplyDeleteനിറമാല ചൂടിയ കാടും
കണ്ണുനീരുമായി വിളിപ്പൂ..
നിന്നെ വിളിപ്പൂ..
വിരഹാർദ്രമായ വരികൾ.നന്നായി എഴുതി.
ശുഭാശംസകൾ....
:)
Deleteഎല്ലാം നല്ല വരികൾ
ReplyDelete:)
Deleteപ്രണയം മണക്കുന്ന നിന്നുടെ സാന്നിധ്യം
ReplyDeleteഅജ്ഞാതമായത് എന്നെന്നറിഞ്ഞില്ല...
നല്ല വരികൾ
:)
Deleteഭംഗിയുള്ള വരികൾ ......
ReplyDelete:)
Deletenalla varikal
ReplyDelete:)
Delete