ചെമ്മാനമിതളിട്ടു വിരിയുന്ന സന്ധ്യയുടെ
പിന്നാലെ വീണ്ടും വന്നിടും ജന്മദിനം
വരവേൽക്കുവാനൊരുങ്ങിയീയുമ്മറം
പലവുരുവന്നു പഴക്കമെഴുമാമുഖം
വീണ്ടും വരുമ്പോഴും നിരാശയില്ലൊട്ടുമേ
ആലിലകൊഴിയുമാ അമ്പലമുറ്റത്ത് നിന്നുമാ
കൊച്ചിളംകാറ്റിൽ ആശംസനേരുന്ന
തളിരില നോക്കി കൃതജ്ഞത ചൊല്ലിഞാൻ
വർഷങ്ങളേറി പായുന്ന റെയിലിൻ
പിൻസീറ്റിലേറി യാത്രചെയ്യുമ്പോഴും
യാത്രതന്നന്ത്യം എവിടെയെന്നറിയാതെ
ടിക്കെറ്റെടുക്കാൻ നിർവാഹമില്ലാതെ
കപടലോകത്തിലെ അംഗമാണിന്നു ഞാൻ
എങ്കിലുമില്ലെനിക്കൊട്ടുമേ നൈരാശ്യം
നാളെ പുലർച്ചെയ്ക്കെത്തുന്ന അതിഥിയെ
തിരിതെളിച്ചാനയിച്ചിരുത്തും മറക്കാതെ
അന്നെരമെന്നുള്ളിലുള്ള നന്മയൊരെള്ളോളം
കുറയാതിരിയ്ക്കുവാൻ കനിയേണമീശ്വരാ ..
പിന്നാലെ വീണ്ടും വന്നിടും ജന്മദിനം
വരവേൽക്കുവാനൊരുങ്ങിയീയുമ്മറം
പലവുരുവന്നു പഴക്കമെഴുമാമുഖം
വീണ്ടും വരുമ്പോഴും നിരാശയില്ലൊട്ടുമേ
ആലിലകൊഴിയുമാ അമ്പലമുറ്റത്ത് നിന്നുമാ
കൊച്ചിളംകാറ്റിൽ ആശംസനേരുന്ന
തളിരില നോക്കി കൃതജ്ഞത ചൊല്ലിഞാൻ
വർഷങ്ങളേറി പായുന്ന റെയിലിൻ
പിൻസീറ്റിലേറി യാത്രചെയ്യുമ്പോഴും
യാത്രതന്നന്ത്യം എവിടെയെന്നറിയാതെ
ടിക്കെറ്റെടുക്കാൻ നിർവാഹമില്ലാതെ
കപടലോകത്തിലെ അംഗമാണിന്നു ഞാൻ
എങ്കിലുമില്ലെനിക്കൊട്ടുമേ നൈരാശ്യം
നാളെ പുലർച്ചെയ്ക്കെത്തുന്ന അതിഥിയെ
തിരിതെളിച്ചാനയിച്ചിരുത്തും മറക്കാതെ
അന്നെരമെന്നുള്ളിലുള്ള നന്മയൊരെള്ളോളം
കുറയാതിരിയ്ക്കുവാൻ കനിയേണമീശ്വരാ ..
ടിക്കെറ്റ് എടുക്കണ്ട യാത്ര തുടരട്ടെ, ആയുരാരോഗ്യ സൌഖ്യം നേരുന്നു ഈ പിറന്നാൾ ദിനത്തിൽ ഉറ്റവരും ഉടയവരും നല്ലൊരു കൂട്ടും കൂടെ ഉണ്ടാവട്ടെ ആ വലിയ ജീവിത ദീർഘയാത്രയ്ക്കു
ReplyDelete:)
ReplyDeleteകനിയേണമീശ്വരാ ..
ReplyDeleteനല്ല കവിതകളാ ഇവിടെ.തുടരുക.
ശുഭാശംസകൾ.....
:)
Deleteടിക്കറ്റെടുക്കാത്തയാത്രയ്ക്ക് എല്ലാ ആശംസകളും....
ReplyDeleteനന്മയെള്ളോളം കുറയാതിരിക്കട്ടെ!
ReplyDeleteആശംസകള്‍
:)
Delete