അമ്പത്തൊന്നും നീയേ ദേവീ ആറാധാരപ്പൊരുളും നീയേ ഇരുമൂന്നക്ഷരമായാതു നീയേ തിരുവട്ടക്ഷരമെട്ടും നീയേ ...
Wednesday, 15 May 2013
Saturday, 4 May 2013
Saturday, 27 April 2013
പകലെവിടെ ?
ഓർമ്മകൾ ചികഞ്ഞിട്ടൊരു
പല്ലും നഖവും പോലും കിട്ടിയില്ല
ഇന്നെവിടെയാ നിൽക്കുന്നത് ?
ഒരു കോണിപ്പടിയുടെ അന്ത്യത്തിൽ
എങ്കിൽ ഇനി താഴോട്ടിറങ്ങാം
താഴെ എവിടെ ?
അങ്ങനെയൊരു 'താഴെ' ഉണ്ടോ ?
താഴെയും വായു മുകളിലും വായു
അപ്പോഴതാ വരുന്നു ഒരു JCB കൈ
കോണിയോടെ എടുത്ത്
ഒരു ടിപ്പറിൽ കുടഞ്ഞിട്ടു , പിന്നെ
ഇന്നലത്തെ പകൽ പോയവഴിയെ
പ്രയാണവും ആരംഭിച്ചു ..
(ചിത്രം ഗൂഗിളില് നിന്ന്)
Wednesday, 24 April 2013
മൂന്നു പാഴ് വിലാപങ്ങൾ
നഖമൊടിഞ്ഞ സമൂഹം കത്തിയു-
മായെത്തി ആരുടെയോ മുഖംമൂടുമീ
കറുത്ത ശീല നേരെയാക്കി,
മടങ്ങുന്ന കാഴ്ച്ച കണ്ടുനിൽക്കാൻ
പോറൽവീണ ഒരു വാൽക്കണ്ണാടി മാത്രം
****
താങ്ങുപോയി കഴുത്തൊടിഞ്ഞ ഒരു
കുടിവാഴ പിണ്ടിയിൽ നിന്നും
നാരുപിരിച്ചൊരു വടം പണിത
പൈതൃകം ഇന്നൊരു കറിവേപ്പില
കരിവണ്ടുമൂളുന്ന രാഗങ്ങളിൽ പലതിലും
കരിപുരണ്ട വിലാപങ്ങൾ വിരിവെച്ചു
****
ആഴത്തിൽതുഴയൂന്നി കടവുകൾ താണ്ടുന്ന
കടത്തുകാരന്റെ വിയർപ്പുകണം
പുഴയെ കടലിൻ പര്യായമാക്കില്ലൊരിക്കലും
കന്നിൻ പുറത്തെ പ്രാണി കണക്കെ
വാലിട്ടടിയിൽ ചുവർച്ചിത്രമാകുമെന്നു മാത്രം
മായെത്തി ആരുടെയോ മുഖംമൂടുമീ
കറുത്ത ശീല നേരെയാക്കി,
മടങ്ങുന്ന കാഴ്ച്ച കണ്ടുനിൽക്കാൻ
പോറൽവീണ ഒരു വാൽക്കണ്ണാടി മാത്രം
****
താങ്ങുപോയി കഴുത്തൊടിഞ്ഞ ഒരു
കുടിവാഴ പിണ്ടിയിൽ നിന്നും
നാരുപിരിച്ചൊരു വടം പണിത
പൈതൃകം ഇന്നൊരു കറിവേപ്പില
കരിവണ്ടുമൂളുന്ന രാഗങ്ങളിൽ പലതിലും
കരിപുരണ്ട വിലാപങ്ങൾ വിരിവെച്ചു
****
ആഴത്തിൽതുഴയൂന്നി കടവുകൾ താണ്ടുന്ന
കടത്തുകാരന്റെ വിയർപ്പുകണം
പുഴയെ കടലിൻ പര്യായമാക്കില്ലൊരിക്കലും
കന്നിൻ പുറത്തെ പ്രാണി കണക്കെ
വാലിട്ടടിയിൽ ചുവർച്ചിത്രമാകുമെന്നു മാത്രം
Sunday, 21 April 2013
Sunday, 7 April 2013
സ്വപ്നം
നിലാമഴയിൽ കുളിരിനെ
തട്ടിമാറ്റി മനസ്സിൽ വീണൊരു കനൽ
നീറിപുകഞ്ഞൊരു മാന്ത്രിക ലോകത്തെ
അരികത്തണക്കുന്ന അത്ഭുത വിദ്യ
ആരോരുമറിയാതെ മന്ദഹസിക്കുവാൻ
ആരോരുമറിയാതെ മിഴിനീർവാർക്കുവാൻ
ഏകാന്ത പഥികനായി വയലേല പുൽകുവാൻ
ആരോടും പറയാത്ത കഥകൾ ചൊല്ലുവാൻ
അന്ധകാരത്തിൻറെ ആഴങ്ങൾ തിരയുവാൻ
എന്നെന്നും എന്നിൽ വന്നു നിറയുന്ന
കുളിരുള്ളോരഗ്നി അതാണ് സ്വപ്നം ....
തട്ടിമാറ്റി മനസ്സിൽ വീണൊരു കനൽ
നീറിപുകഞ്ഞൊരു മാന്ത്രിക ലോകത്തെ
അരികത്തണക്കുന്ന അത്ഭുത വിദ്യ
ആരോരുമറിയാതെ മന്ദഹസിക്കുവാൻ
ആരോരുമറിയാതെ മിഴിനീർവാർക്കുവാൻ
ഏകാന്ത പഥികനായി വയലേല പുൽകുവാൻ
ആരോടും പറയാത്ത കഥകൾ ചൊല്ലുവാൻ
അന്ധകാരത്തിൻറെ ആഴങ്ങൾ തിരയുവാൻ
എന്നെന്നും എന്നിൽ വന്നു നിറയുന്ന
കുളിരുള്ളോരഗ്നി അതാണ് സ്വപ്നം ....
Saturday, 6 April 2013
Subscribe to:
Posts (Atom)




